Monday , March 30 2020
Breaking News

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അണങ്കൂര്‍ : എലിവിഷം കഴിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അണങ്കൂര്‍ ടി വി റോഡിലെ സലീന മന്‍സിലിലെ സലിമിന്റെ മകന്‍ മുഹമ്മദ് ഹബീബുറഹ്മാന്‍ (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 23ന് അണങ്കൂരിലെ വീട്ടിലെച്ചാണ് പാലില്‍ എലിവിഷം കലര്‍ത്തി കുടിച്ചത്. 24നു ഛര്‍ദ്ദിയെ തുടര്‍ന്ന് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കുകയും നില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്ന ഹബീബ് ഭാര്യയുമായി പിണങ്ങിയാണ് വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യ ഫര്‍സാന മടിക്കേരി സ്വദേശിനിയാണ്. 40 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞുണ്ട്. സഹോദരങ്ങള്‍ : സലീന, നാസിമ, റിയാസ്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …