Thursday , February 20 2020
Breaking News

എസ്പിസി: എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കണമെന്ന് പരാതി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് പെര്‍ഡാല നവജീവന്‍ ഹൈസ്‌കൂള്‍ അധികൃതര്‍ ഡിജിപിയ്ക്ക് അദാലത്തില്‍ പരാതി നല്‍കി. എസ്പിസിക്ക് വേണ്ടിയുള്ള ക്യാംപുകള്‍ക്കും പരിശീലനങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ എയ്ഡഡ് സ്‌കൂളുകള്‍ തഴയപ്പെടുകയാണെന്നും പരാതി പരിഗണിക്കാമെന്ന് ഡിജിപി
അറിയിച്ചതായും പ്രധാനാധ്യാപിക പി പി തങ്കമണി പറഞ്ഞു.
റിയാസ് മൗലവി വധമുള്‍പ്പെടെ കാസര്‍കോട് ചൂരി മേഖലകളില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊലയാളികള്‍ വരെ രക്ഷപ്പെടുന്ന സാഹചര്യമുണ്ടെന്നും പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചൂരി ഓള്‍ഡ് ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ പരാതി നല്‍കി. പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ എ എസ് പിയെ ചുമതലപ്പെടുത്തി.
ബദിയടുക്ക പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന 45 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി ജനമൈത്രി പോലീസ്, കുട്ടിപ്പോലീസ്, ബോധവല്‍ക്കരണം തുടങ്ങിയവയ്ക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നീര്‍ച്ചാലിലെ പൊതുപ്രവര്‍ത്തകന്‍ എം എച്ച് ജനാര്‍ദ്ധന നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി എ എസ് പിക്ക് കൈമാറി.
നീലേശ്വരം സ്റ്റേഷന്‍ പരിധിയിലെ എരിക്കുളം പള്ളി ജനവരി 23ന് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെ ഇനിയും പിടികൂടിയില്ലെന്നാരോപിച്ച് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരാതി നല്‍കി. പരാതി ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു.
പൈവളികെ അട്ടഗോളിയില്‍ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കൈയേറി വഴി തടസ്സപ്പെടുത്തിയതില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശത്തെ വീട്ടമ്മ സുലൈഖയും മകന്‍ പി ജി മുസ്തഫയും പരാതി നല്‍കി നേരത്തേ ബാബു പൂജാരിയെന്ന വ്യക്തി പഞ്ചായത്ത് റോഡിനായി വിട്ടു നല്‍കിയ സ്ഥലത്ത് മറ്റൊരാള്‍ കുഴി നിര്‍മിച്ച് മതില്‍ കെട്ടി വഴിമുടക്കിയെന്നാണ് പരാതി. മതില്‍ പൊളിച്ചു മാറ്റാന്‍ ഡിജിപി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

RANDOM NEWS

ഇന്ത്യക്കാരനായ ഒരു മുസ്ലിം പൗരനെയും ഇവിടെനിന്ന് പുറത്താക്കാന്‍ പറ്റില്ല -ടി.പി.സെന്‍കുമാര്‍

കാഞ്ഞങ്ങാട്: ഹിന്ദുമതത്തില്‍പ്പെട്ട ഒരാള്‍ക്ക് എന്തൊക്കെ അവകാശങ്ങളുണ്ടോ സമാനമായ അവകാശങ്ങള്‍ ഇതര മതക്കാര്‍ക്കുമുണ്ടെന്നും ആരെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ വന്നാല്‍ അത് ചൂഷണംചെയ്യാന്‍ വേണ്ടി …