Monday , July 13 2020
Breaking News

എസ് എസ് എല്‍ സി – വെള്ളച്ചാല്‍ എം ആര്‍ എസിന് പതിമൂന്നാമതും നൂറുമേനി

തൃക്കരിപ്പൂര്‍ : ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വെളളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് അര്‍ഹത നേടി.

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ എം ആര്‍ എസിലെ പതിമൂന്നാമത് എസ് എസ് എല്‍ സി ബാച്ചാണിത്. എല്ലാ വര്‍ഷവും നൂറു മേനി നേടിയ ഈ സ്‌കൂളില്‍ ഇപ്രാവശ്യം 33 പേരാണ് പരീക്ഷയെഴുതിയത്. 24 പേര്‍ കാസര്‍കോട് ജില്ലക്കാരും ഒമ്പത് പേര്‍ മറ്റു ജില്ലയില്‍ നിന്നുള്ളവരുമാണ്.

ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോള്‍ നാല് പേര്‍ക്ക് ഒമ്പത് എപ്ലസ് ഗ്രേഡുണ്ട്. മിക്ക വിദ്യാര്‍ത്ഥികളും അധിക വിഷയങ്ങളിലും മികച്ച ഗ്രേഡുകള്‍ നേടിയിട്ടുണ്ട്.

പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അഞ്ചാംതരം മുതല്‍ പത്ത് വരെ സൗജന്യമായി മികച്ച താമസ സൗകര്യത്തോടെ പഠനാവസരമൊരുക്കുകയാണ് വകുപ്പിന്റെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍.

പാഠന രംഗത്ത് മികവ് ഉറപ്പാക്കുന്നതൊടൊപ്പം കലാ കായിക മേകലകളിലും ഉന്നത പരിശീലനം നല്‍കുന്നു. നിലവില്‍ 200 നടുത്ത് വിദ്യാര്‍ത്ഥികള്‍ വെള്ളച്ചാല്‍ എം ആര്‍ എസില്‍ പഠിക്കുന്നു. എട്ട് ഏക്കര്‍ വിസ്തൃതിയില്‍ അതി വിശാലമായ ക്യാമ്പസില്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവക്ക് ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം കെട്ടിടങ്ങളുണ്ട്. ഹയര്‍ സെക്കന്ററി ഹോസ്റ്റല്‍ കെട്ടിടം പണി പൂര്‍ത്തിയായി വരുന്നു.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിികളെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനാറാണി എസ്, എം ആര്‍ എസ് സീനിയര്‍ സൂപ്രണ്ട് പി ബി ബഷീര്‍, ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ അഭിനന്ദിച്ചു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …