Wednesday , July 8 2020
Breaking News

എസ് എസ് എല്‍ സി-ഹയര്‍ സെക്കന്‍ഡറി പരീക്ഷ: കനത്ത സുരക്ഷയോടെ രണ്ടാം ദിനം: പ്ലസ് ടു പരീക്ഷ എഴുതിയത് 6547 വിദ്യാര്‍ഥികള്‍, 160 പേര്‍ പരീക്ഷ എഴുതിയില്ല

കാസര്‍കോട് : ബുധനാഴ്ച (മെയ് 27) 6818 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പരീക്ഷ എഴുതി.182 പേര്‍ എഴുതിയില്ല. ഇതില്‍ 6 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരാണ്. പ്ലസ് ടു പരീക്ഷ എഴുതിയത് 6547 പേരാണ്. 160 പരീക്ഷ എഴുതാന്‍ എത്തിയില്ല. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 10 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.

വി.എച്ച് എസ് ഇ വിഭാഗത്തില്‍ 894 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 18 പേര്‍ ഹാജരായില്ല.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8870 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒമ്പത് പേര്‍ ഒഴിച്ച് എല്ലാവരും എസ്എസ്എല്‍സി പരീക്ഷ എഴുതി.

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10841 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 10801 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 10 വിദ്യാര്‍ഥികള്‍ ഹോട്ട് സ്‌പോട്ട് ഏരിയകളില്‍ നിന്നുള്ള വരും 28 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായിരുന്നു

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …