Thursday , October 29 2020
Breaking News

എസ് പി ബാലസുബ്രമണ്യത്തിന്റെ നില അതീവ ഗുരുതരം ; കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി. അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രങ്ങളുടെ സഹായത്താലാണ്. ഇദ്ദേഹത്തിന് പ്രമേഹസംബന്ധമായ പ്രശ്ങ്ങള്‍ കൂടി ഉള്ളതാണ് ആരോഗ്യനില കൂടുതല്‍ വഷളാവാന്‍ കാരണമായത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു . സെപ്റ്റംബര്‍ ഏഴോടെ അദ്ദേഹം കോവിഡ് മുക്തനായിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ ആയിരുന്നു എന്ന് മകന്‍ അറിയിച്ചിരുന്നു

RANDOM NEWS

സ്മിത മേനോന്റെ സന്ദര്‍ശനം : വി മുിരളീധരനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യുഡല്‍ഹി : അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പി ആര്‍ എജന്‍സി ഉടമയായ …