Tuesday , May 26 2020
Breaking News

എ ഐ ടി യു സി നേതാവ് ആര്‍ ജി കുറുപ്പ് അന്തരിച്ചു

കാസര്‍കോട്: എഐടിയുസി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന ആര്‍ ജി കുറുപ്പ് എന്ന ആര്‍ ഗോപിനാഥ കുറുപ്പ്(71).അന്തരിച്ചു തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍( എ ഐടിയുസി) സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച നേതാവായിരുന്നു. ഭാര്യ: ശാന്തകുമാരി(റിട്ട. അധ്യാപിക കാസര്‍കോട് ജി എച്ച് എസ് എസ്). മക്കള്‍: പൂര്‍ണിമ(അധ്യാപിക പാല്‍കുളങ്ങര എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,തിരുവനന്തപുരം), പരേതനായ പുരിജിത്ത്. മരുമക്കള്‍: അജയകുമാര്‍(കെ എസ് ഇ ബി സബ് എഞ്ചിനീയര്‍), രാജശ്രീ(ടെക്‌നോ പാര്‍ക്ക്)

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥികരീച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും വന്നവര്‍ : 6 പേര്‍ രോഗമുക്തി നേടി; 3180 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും വന്നതാണ്. മഹാരാഷ്ട്രയില്‍ …