Friday , July 10 2020
Breaking News

എ ഗ്രേഡ് കിട്ടിയ ഉടന്‍ സിദ്ധേന്ദ്ര തല മൊട്ടയടിച്ചു; കാരണം ചേച്ചിമാര്‍

കാഞ്ഞങ്ങാട് : കുച്ചിപ്പുഡിയിലും തുള്ളലിലും എ ഗ്രേഡ് നേടിയ മലപ്പുറം തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിദ്ധേന്ദ്ര
മത്സരങ്ങള്‍ കഴിഞ്ഞതും നേരെ കയറിയത് ആദ്യം കണ്ട ബാര്‍ബര്‍ ഷോപ്പിലേക്ക് തല മൊട്ടയടിക്കാന്‍! ചേച്ചിമാരായ സൃഷ്ടി ദേശാക്ഷിയോടും വരലാഹലുവിനോടും അപൂര്‍വമായൊരു പന്തയമാണ് സിദ്ധേന്ദ്ര വച്ചത് – രണ്ടിനങ്ങളിലും എ ഗ്രേഡ് കിട്ടിയാല്‍ തല മൊട്ടയടിക്കും. അത്രേം ആത്മവിശ്വാസം വേണോ എന്ന ചേച്ചിമാരുടെ ചോദ്യം മറികടന്ന് സംഗതി നേടി. വാക്കും പാലിച്ചു. അതുകഴിഞ്ഞാണ് ചേച്ചിമാരുടെ അടുത്തേക്കു പോയത്. തലയില്‍ വാത്സല്യത്തോടെ തടവി ചേച്ചിമാര്‍ പറഞ്ഞു കണ്‍ഗ്രാജുലേഷന്‍സ് പ്രിയ മൊട്ടേ..

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …