Tuesday , April 7 2020
Breaking News

എ.ടി.എം. കാര്‍ഡ് വേണ്ട; പണമെടുത്തശേഷം പേഴ്സ് ക്ഷേത്രമുറ്റത്തുപേക്ഷിച്ചു

കാഞ്ഞങ്ങാട്: പണമെടുത്തശേഷം എ.ടി.എം. കാര്‍ഡും രേഖകളുമടങ്ങുന്ന പേഴ്സ് ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ചു. രാവണേശ്വരം മുക്കൂടിലെ എം.വിശാഖിന്റെ പേഴ്സാണ് കഴിഞ്ഞദിവസം മോഷണംപോയത്. ഇതില്‍ 6000 രൂപയുണ്ടായിരുന്നു. ഇതെടുത്ത കള്ളന്‍ എ.ടി.എം. കാര്‍ഡ് ഉള്‍പ്പടെയുള്ള പേഴസ് പാലക്കുന്ന് ഭഗവതിക്ഷേത്ര മുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നു. പേഴ്സിലെ നമ്പര്‍കണ്ട് ക്ഷേത്രക്കാര്‍ വിശാഖിനെ ഫോണില്‍ വിളിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് കുന്നുമ്മല്‍ റോഡിലെ കെട്ടിടത്തിനുതാഴെ നിര്‍ത്തിയിച്ച സ്‌കൂട്ടിറില്‍നിന്നാണ് കള്ളന്‍ പേഴ്സ് മോഷ്ടിച്ചത്. സ്‌കൂട്ടറിന്റെ താക്കോല്‍ അതില്‍ത്തന്നെ ഉണ്ടായിരുന്നു. ഇതെടുത്ത് സീറ്റുഭാഗം തുറന്ന് അതിനകത്ത് സൂക്ഷിച്ചിരുന്ന പേഴ്സ് എടുത്ത് കടന്നുകളയുകയായിരുന്നു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …