Tuesday , May 26 2020
Breaking News

ഏകാന്തതക്ക് ആശ്വാസവുമായി ഭാരതീയ ചികിത്സാ വകുപ്പ്

കാസര്‍കോട് : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. ടെലി കൗണ്‍സിലിങ്ങ് സേവനം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഇതിനായി 9446537579, 9495546171 എന്നീ നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. ഇത്തരത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭാരതീയ ചികിത്സാ വകുപ്പ് ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് രോഗപ്രതിരോധ ശേഷി അയാളുടെ മാനസികശാരീരികവുമായ അവസ്ഥകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ജനങ്ങളുടെ ആകുലത അകറ്റാനാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ലാ ഡേവിഡ് അറിയിച്ചു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …