Saturday , November 25 2017
Breaking News
Rape

ഒന്നരവയസ്സുകാരിയെ മക്കള്‍ക്ക് മുന്നിലിട്ട് പീഡിപ്പിച്ചു: പ്രതി പിടിയില്‍

ന്യൂഡല്‍ഹി: വീട്ടില്‍ കളിക്കാനെത്തിയ ഒന്നര വയസ്സുകാരിയെ സ്വന്തം മക്കള്‍ക്ക് മുന്നിലിട്ട് പീഡിപ്പിച്ചയാള്‍ പിടിയില്‍.

ഡല്‍ഹി അമാന്‍ വിഹാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ രാകേഷ് എന്നയാളാണ് പിടിയിലായത്.

രാകേഷിന്റെ നാലും, രണ്ടും വയസ്സുള്ള മക്കളോടൊപ്പം കളിക്കാനെത്തിയതായിരുന്നു അയല്‍വാസി കൂടിയായ പീഡനത്തിനിരയായ
പെണ്‍കുട്ടി. കളിക്കുന്നതിനിടെ വീട്ടിലെ മുറിയില്‍ വെച്ച് മക്കള്‍ക്ക് മുന്നിലിട്ട് ഇയാള്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

33 വയസ്സുള്ള രാകേഷും ഭാര്യയും മക്കളുമാണ് വീട്ടില്‍ തമാസം. സംഭവം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടില്‍ കളിക്കാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യഭാഗത്ത് നിന്നും രക്തമൊലിക്കുന്നത് കണ്ട് ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നത് അറിഞ്ഞത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

കുട്ടിയ പീഡിപ്പിച്ച ശേഷം രാകേഷ് ഒളിവില്‍ പോയിരുന്നുവെങ്കിലും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലമാണ് അമാന്‍ വിഹാര്‍. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ 60 സ്ത്രീ പീഡനക്കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

RANDOM NEWS

Miss-India

മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ ലോകസുന്ദരി

ബെയ്ജിങ്: ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം …