Tuesday , September 24 2019
Breaking News
ekg2-videshi-kalyanam1

ഒന്നേകാല്‍ വയസ്സുള്ള മകന്‍ സാക്ഷി; മലയാളി അച്ഛനും ഇംഗ്ലീഷ് അമ്മക്കും വിവാഹം

ekg2-videshi-kalyanam1

മട്ടാഞ്ചേരി: ഒന്നേകാല്‍ വയസ്സുള്ള മകനെ സാക്ഷിനിര്‍ത്തി വിദേശിയായ മാതാവിനും പള്ളുരുത്തി സ്വദേശിയായ പിതാവിനും മാംഗല്യം. പള്ളുരുത്തി സ്വദേശി അരുണ്‍ മധുവാണ് ഇംഗ്ളണ്ട് സ്വദേശിനിയായ ഹോലി ചില്‍വേഴ്സിനെ വാലന്‍ൈറന്‍സ് ദിനത്തില്‍ വരണമാല്യം ചാര്‍ത്തിയത്. തുടര്‍വിദ്യാഭ്യാസത്തിനായി പള്ളുരുത്തി പെരുമ്പടപ്പ് കളപ്പുരക്കല്‍ വീട്ടില്‍ മധു-ശ്രീദേവി ദമ്പതികളുടെ മകന്‍ അരുണ്‍ ലണ്ടനിലെ ചെല്‍മ്സ് ഫോര്‍ഡില്‍ എത്തിയപ്പോഴാണ് സുഹൃത്തിന്‍െറ കൂട്ടുകാരിയും ബ്യൂട്ടി തെറപ്പിസ്റ്റുമായ പോള്‍- ലോറന്‍സിയ ദമ്പതികളുടെ മകള്‍ ഹോലിയെ കണ്ടുമുട്ടുന്നത്. കൂടിക്കാഴ്ച പ്രണയമായി, 2014 ആഗസ്റ്റ് ഏഴിന് ചെല്‍മ്സ് ഫോര്‍ഡില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അടുത്തിടെ നാട്ടിലത്തെിയപ്പോഴാണ് മധു വിവാഹം രജിസ്റ്റര്‍ ചെയ്ത വിവരം മാതാപിതാക്കളെ അറിയിച്ചത്.

ദിലോണ്‍ അരുണ്‍ എന്ന ആണ്‍കുഞ്ഞുകൂടി ഉണ്ടെന്ന് പറഞ്ഞതോടെ പേരക്കിടാവിനെയും മരുമകളെയും കാണാന്‍ മധുവിനും ശ്രീവിദ്യക്കും ധിറുതിയായി. മധു ഹോലിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ ഹൈന്ദവ ആചാരപ്രകാരം നാട്ടില്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ളെന്നും അറിയിച്ചു. ഇതോടെ കാര്യങ്ങള്‍ എളുപ്പമായി. ഹേലിയും കുഞ്ഞും മാതാവ് ലോറന്‍സിയയും പറന്ന് കൊച്ചിയിലത്തെി. പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തില്‍ കതിര്‍മണ്ഡപം ഒരുങ്ങി. കേരളീയ വേഷം ധരിച്ച് ആടയാഭരണങ്ങള്‍ അണിഞ്ഞുവന്ന ഹോലിയെ കൊട്ടും കുരവയും നല്‍കി അരുണിന്‍െറ ബന്ധുക്കള്‍ ക്ഷേത്രമുറ്റത്ത് സ്വീകരിച്ച് കതിര്‍മണ്ഡപത്തിലത്തെിച്ചു.

മോതിരമാറ്റവും താലിയണിയലും തുളസി ഹാരം പരസ്പരം അണിയിക്കുന്ന ചടങ്ങുകളും ഏറെ കൗതുകം നിറഞ്ഞതാണെന്നാണ് ഹോലിയുടെ അഭിപ്രായം. കതിര്‍മണ്ഡപത്തില്‍ കയറിയ നിമിഷം മുതല്‍ ഒന്നേകാല്‍ വയസ്സുകാരന്‍ ദിലോണ്‍ കര്‍മങ്ങള്‍ ഓരോന്നും സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. മകനെ സാക്ഷിനിര്‍ത്തി മാംഗല്യം നടത്തിയതിന്‍െറ ആഹ്ളാദത്തിലായിരുന്നു നവദമ്പതികള്‍. ക്ഷേത്രം മേല്‍ശാന്തി സി.കെ. മധുവായിരുന്നു വിവാഹ ചടങ്ങുകള്‍ക്ക് കര്‍മിയായത്.

( കടപ്പാട് : മാധ്യമം )ekg2-videshi-kalyanam1

RANDOM NEWS

Manmohan-singh

മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും പി. ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ …