Monday , July 22 2019
Breaking News
Camp

ഒരുമാസം നീണ്ടു നിന്ന അവേക് ആര്‍മി പ്രി റിക്രൂട്ട്‌മെന്റ് ക്യാമ്പ് സമാപിച്ചു

കാസര്‍കോട്‌ : വളര്‍ന്നുവരുന്ന യുവതലമുറയെ രാഷ്ട്രസേവനത്തിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അവേക് കാസറഗോഡ് ട്രസ്റ്റും ,ശ്രീ നിത്യാനന്ദ മഹാപീഠം ട്രസ്റ്റ് കൊണ്ടേവൂര്‍ ഉപ്പള ഇവരുടെ സഹായോഗത്തില്‍ നടക്കുകയായിരുന്ന ഒരു മാസം നീണ്ടു നിന്ന ഡിഫെന്‍സ് പ്രി ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പന് സമാപനം കുറിച്ചു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും സ്‌ക്രീന്‍ ടെസ്റ്റിംഗിലൂടെ തിരഞ്ഞെടൂര്‍ത്ത 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പൂര്‍ണമായും സൗജന്യമായ ഒരു മാസം നീണ്ടു നിന്ന പരിശീലനം സംഘടിപ്പിച്ചത്. കായീകാഭ്യാസങ്ങളും, ശാരീരികമായും, മാനസികമായും ശിബിരത്തികളെ ഉണര്വേകുന്ന തികച്ചും വ്യെത്യസ്തമായ രീതിയിലായിരുന്നു പരിശീലനം. രാജ്യസേവനത്തിന്‌ടെ പാതിയില്‍ മാതൃകാരായ റിട്ട ആര്‍മി ഉദ്യോഗസ്ഥരുടെ നിരീകഷണത്തിലായിരുന്നു പരിശീലന പരിപാടികള്‍ നടന്നത്.ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദ വിദ്യാലയത്തില്‍ നടന്ന പരിപാടിയിലൂടെയാണ് ക്യാമ്പിന് സമാപനം കുറിച്ചത്.
യോഗത്തില്‍ ശ്രീ. യോഗാനന്ദ സരസ്വതി സ്വമീജി ,ശിബിരത്തികള്‍ക്ക് ആശിര്‍വചനമേകി , അവേക് കാസറഗോഡ് ചെയര്‍മാന്‍ അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവത്തകരായ അഡ്വ ബാലകൃഷ്ണ ഷെട്ടി,എം. സുധാമ ഗോസാഡ , ശശിധര ഷെട്ടി , സുകുമാര്‍ കുദ്രെപ്പടി അവ്യ കാസറഗോഡ് അംഗങ്ങളായ നിഖിലിലേഷ് , കെ.ജി മനോഹരന്‍ , നഖീല്‍ , ഭാരത് കുമാര്‍, ഉമാ കടപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു. അവേക് കാസറഗോഡ് സെക്രട്ടറി ഗുരുപ്രസാദ് പ്രഭു സ്വാഗതവും, വൈസ് ചെയര്‍മാന്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …