Thursday , October 29 2020
Breaking News

ഒഴുക്കില്‍പ്പെട്ട് കാണാതായി ആളുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട് :ഒഴുക്കില്‍പ്പെട്ട് കാണാതായി ആളുടെ മൃതദേഹം കണ്ടെത്തി.
പാറപ്പള്ളി കുമ്പള തായത്ത് വിട്ടില്‍ ചന്തു (70) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീണു യെന്ന് സംശയിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള (പൂരംകുളിക്കുന്ന സ്ഥലം) ചാലില്‍ നിന്ന് കണ്ടെത്തിയത്.

ഉച്ചക്ക് 12 മണിയോടെ കവുങ്ങുതോട്ടിത്തിലേക്ക് യെന്ന് പറഞ്ഞ് വിട്ടില്‍ നിന്ന് ഇറങ്ങിയ ചന്തു ഭക്ഷണം കഴിക്കാന്‍ വിട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് വിട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. തോട്ടത്തോട് ചേര്‍ന്ന് ഒഴുക്കുന്ന ചാലില്‍ സമീപത്ത് പറക്കി വെച്ച അടക്കയും ചന്തുവിന്റെ ചെരിപ്പ് കണ്ടെത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ടതാക്കാമെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും അമ്പലത്തറ പോലീസും രാത്രി വരെ തിരച്ചില്‍ നടത്തി .ഇന്ന് രാവിലെ മുതല്‍ കാഞ്ഞങ്ങാട് അഗ്‌നി രക്ഷസേന പ്രവര്‍ത്തകരും നാട്ടുകാരുടെയും നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടത്.
കുമ്പളയിലെ പരേതനായ കണ്ണന്റെയും മാണിയുടെയും മകന്‍ ആണ് .
സി പി എം കുമ്പള ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു ചന്തു.

ഭാര്യ: ചന്ദ്രവതി മക്കള്‍: സുദീഷ് (വ്യാപാരി കുമ്പള ) ,സുനീഷ് (ഡ്രൈവര്‍ ) സുമ .മരുമക്കള്‍: ശശി കുമ്പള ( പാചകത്തൊഴിലാളി) ,അര്‍ച്ചിത ,സന്ധ്യ .

RANDOM NEWS

ശിവശങ്കര്‍ അഞ്ചാം പ്രതി: ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് …