Saturday , February 29 2020
Breaking News

ഓട്ടോയ്ക്ക് പിറകില്‍ ടെമ്പോയിടിച്ച് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

കാസര്‍കോട് : ഓട്ടോറിക്ഷക്ക് പിറകില്‍ ടെമ്പോ ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. അടുക്കത്ത് ബയല്‍ ജി യു പി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി പ്രീതി (എട്ട്), നാലാം തരം വിദ്യാര്‍ത്ഥിനി മോക്ഷിത (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ കറന്തക്കാട്ടെ പെട്രോള്‍ പമ്പിനു മുന്‍വശത്താണ് അപകടം. കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. വലിയ കുഴി കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ഓട്ടോയുടെ പിറകില്‍ ടെമ്പോ വാനിടിക്കുകയായിരുന്നു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …