Monday , July 13 2020
Breaking News

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്: മൂവ്‌മെന്റ് ഓഫ് ബെറ്റര്‍ കേരള വിളംബര സന്ദേശ സംഗമം നടത്തി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂവ്‌മെന്റ് ഓഫ് ബെറ്റര്‍ കേരള (എം.ബി.കെ.) യുടെ നേതൃത്വത്തില്‍ വിളംബര സന്ദേശ സംഗമം നടത്തി.

എയിംസ് ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തതനുസരിച്ചു ജില്ലയില്‍ നടത്തുന്ന കാമ്പയിനിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എംബിക്കെ കാഞ്ഞങ്ങാട് മണ്ഡലം, കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന് മുന്നിലും, ഉദുമ മണ്ഢലം പാലക്കുന്നിലും വിളംബര പ്രചാരണം നടത്തി.

കാഞ്ഞങ്ങാട് നടത്തിയ വിളംബര സംഗമം എം.ബി.കെ.ജില്ല പ്രസിഡണ്ട് സാം ജോസ് ഉല്‍ഘാടനം ചെയ്തു. എം.ബി.കെ. ജില്ല സെക്രട്ടറി ഖാലിദ് കൊളവയല്‍ സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു. എം.ബി.കെ.കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് കിര്‍മാണി അദ്ധ്യക്ഷം വഹിച്ചു. ഹാഷിം പാക്യാര, അഹമ്മദ് കൊത്തിക്കാല്‍, അബ്ദുല്ല എടക്കാവ്, ടി.ദിനേശന്‍, ഷംസീര്‍, ഖാദര്‍ ബെസ്റ്റോ, ഫൈസല്‍ വടകരമുക്ക്, എ.സി.പി.ഇബ്രാഹിം, ഹുസൈന്‍ അതിഞ്ഞാല്‍,ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാലക്കുന്നില്‍ നടന്ന പരിപാടി എംബിക്കെ കാസറഗോഡ് എക്‌സിക്യൂട്ടിവ് മെമ്പര്‍ ഹക്കീം ബേക്കല്‍ ഉല്‍ഘാടനം ചെയ്തു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാഘവന്‍ ആയംമ്പാറ അദ്ധ്യക്ഷം വഹിക്കുകയും, കെസി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. അഷ്‌റഫ് ഇബ്രാഹിം, ഷെരിഫ് കാപ്പില്‍, പുരുഷു പള്ളം, നാരായണന്‍ പള്ളം, ഷാഫി അലങ്കാര്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …