Tuesday , July 7 2020
Breaking News

കടല്‍ ഭിത്തി നിര്‍മ്മാണം : ബി ജെ പി നിവേദനം നല്‍കി

ഉദുമ : കടലാക്രമണ ഭീഷണി നേരിടുന്ന തൃക്കണ്ണാട്, കോട്ടിക്കുളം തീരദേശ മേഖലയില്‍ തകര്‍ന്ന കടല്‍ ഭിത്തി പുനര്‍ നിര്‍മ്മിക്കുക, കടലാക്രമണ ഭീഷണി നേരിടുന്ന ആറ് കുടുംബങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലിക്ക് നിവേദനം നല്‍കി. ബി ജെ പി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ്, ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് കമ്മറ്റി അംഗം സി. ബാബു, വിനോദ് ചിറമ്മല്‍, വിനോദ് ഗോപാല്‍ പേട്ട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …