Wednesday , June 3 2020
Breaking News

കടിഞ്ഞൂല്‍ പ്രസവത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന യുവതി മരിച്ചു്

കാസര്‍കോട് : കടിഞ്ഞൂല്‍ പ്രസവത്തിന് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ബന്തിയോട് കയ്യാറിലെ ഇബ്രാഹിം-മറിയമ്മ ദമ്പതികളുടെ മകളും പള്ളിക്കര പള്ളിപ്പുഴയിലെ സവാദിന്റെ ഭാര്യയുമായ ഖദീജത്ത് റമീസ (26)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരിച്ചത്. പതിനേഴു ദിവസം മുമ്പാണ് റമീസ ഇതേ ആശുപത്രിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലായിരുന്നു. കയ്യാറിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയും വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

RANDOM NEWS

യുവാവ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : യുവാവിനെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അതിയാമ്പൂരിലെ പരേതനായ കുട്ട്യന്റെ മകന്‍ കുന്നുമ്മല്‍ …