Wednesday , September 30 2020
Breaking News

കണ്ടെയിന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ഡെലിവറി പോലീസ്ഉദ്യോഗസ്ഥന്റെ അനുമതിയോടെ മാത്രം

കാസര്‍കോട് : കണ്ടെയ്‌മെന്റ് സോണില്‍ സാധനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് അതത് കണ്ടെയ്‌മെന്റ്‌സോണിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ അനുമതി നിര്‍ബന്ധമാണ്.മറ്റു പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് തടസ്സമില്ല.എന്നാല്‍ ഡെലിവറി ബോയി മാസ്‌ക്,ഗ്ലൗസ് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.
ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പോലീസിനെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.25 നും 35 നും ഇടയില്‍ പ്രായമുള്ളമുള്ളവരായിരിക്കണം.ഇവര്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി,അതത് വാര്‍ഡില്‍ പോലീസ് വോളണ്ടിയര്‍മാരായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഇവരെ നിയോഗിക്കും.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …