Tuesday , August 11 2020
Breaking News

കണ്ണൂര്‍ ചൊക്ലിയില്‍ മസ്ജിദ് നവീകരണ ജോലിക്കിടെ കാസര്‍കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂര്‍ : ചൊക്ലിയില്‍ മസ്ജിദ് നവീകരണ ജോലിക്കിടെ കാസര്‍കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു. മാലോം മുട്ടോംകടവ് അതിരുമാവ് അണ്ണാടിക്കല്‍ ഹൗസില്‍ വര്‍ക്കിയുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ എ വി സണ്ണി (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അണിയാരം റോഡിലെ മസ്ജിദില്‍ നവീകരണ പ്രവര്‍ത്തിക്കിടെ സണ്ണി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു. സണ്ണിയുടെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതിനിടെ സണ്ണി മരിച്ചത് ഷോക്കേറ്റാണെന്ന് സംശയമുയര്‍ന്നതോടെ വൈദ്യുതി വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സണ്ണിക്ക് ഷോക്കേറ്റിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് ചൊക്ലി പോലീസ് പറഞ്ഞു. സണ്ണിയുടെ സ്രവം കോവിഡ് പരിശോധനക്കയച്ചിട്ടുണ്ട്.

RANDOM NEWS

വയോധിക വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് : വയോധികയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ ഫയര്‍‌സ്റ്റേഷന് മുന്‍വശത്തെ കാമത്ത് നിവാസിലെ പരേതനായ ചേസഗിരിയുടെ …