Sunday , September 27 2020
Breaking News

കനത്ത മഴ തുടരുന്നു : ജില്ലയില്‍ റെഡ് അലേര്‍ട്ട്

കാസര്‍കോട് : കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കാസര്‍കോട് അടക്കം ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റു വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കും. ജീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും കെ എസ് ഡി എം എ അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …