Sunday , September 27 2020
Breaking News

കന്യാലയിലെ കൊലപാതകം ; മഴുവുമായി യുവാവ് ടൗണില്‍; പിടികൂടിയത് നാട്ടുകാര്‍

പൈവളിഗെ : ഒരു സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. തിങ്കളാഴ്ച വൈകിട്ട് 5.30ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളികെ ബായര്‍ കനിയാല സുദമ്പളെയിലാണ് കൊലപാതകം നടന്നത്. കര്‍ണാടകയില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. കൊല്ലപ്പെട്ട നാലുപേരും മറ്റൊരു സഹോദരിയായ ലക്ഷ്മിയും വീട്ടിനകത്തായിരുന്നു.

ചെറിയ മഴയും ഉണ്ടായിരുന്നു. പുറത്ത് പോയ ഉദയന്‍ കൈമഴു എടുത്ത് നാലു പേരുടെയും കഴുത്തിനു വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ലക്ഷ്മി നിലവിളിച്ച് പുറത്തേക്ക് ഓടി. വീട്ടില്‍ നിന്ന് ബഹളം കേട്ട് അയല്‍ക്കാരെത്തിയപ്പോഴേക്കും നാലുപേരും വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. അയല്‍ക്കാര്‍ നിലവിളിച്ചപ്പോള്‍ മറ്റിടങ്ങളില്‍ നിന്നും ആളുകള്‍ ഓടിയെത്തി.

ഈ സമയം കൊലപാതകം നടത്തിയ ഉദയന്‍ രക്ഷപ്പെട്ടിരുന്നു. രക്തം പുരണ്ട മഴുവുമായി യുവാവ് കനിയാല ടൗണിലെത്തി. ഇവിടെ നാട്ടുകാര്‍ ഉദയനെ പിടിച്ചു കെട്ടിയിട്ടു. രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്നു ചെയ്യുമെന്ന് പോലീസ് പറഞ്ഞു. നാലുപേരെ സാധിക്കാത്തിനാല്‍ ചൊവ്വാഴ്ച ചെയ്യുമെന്ന് പോലീസ് പറഞ്ഞു. നാലുപേരെ വെട്ടിക്കൊലപ്പെടുത്താനിടയാക്കിയ തര്‍ക്കം എന്താണെന്ന് പോലീസ് പരിശോധിക്കുകയാണ്. കൊല്ലപ്പെട്ട നാലുപേരും അവിവാഹിതരാണ്.

ഉദയന്റെ മാതാവ് ലക്ഷ്മി മാത്രമാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ലക്ഷ്മി ഇതേ വീട്ടിലായിരുന്നു. ഏകമകനാണ് ഉദയന്‍. സംഭവം അറിഞ്ഞ് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരും മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി. മൃതദേഹത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഉദയന്‍ പോലീസ് കസ്റ്റഡിയിലാണ്.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …