Saturday , January 18 2020
Breaking News

കരിപ്പോടി സ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : കരിപ്പോടി എ എല്‍ പി സ്‌കൂളില്‍ ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനം ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ശ്രീധരന്‍ ഉദ്ഘാടന ംചെയ്തു. പി ടി എ പ്രസിഡണ്ട് ഹാരിസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു പ്രശസ്ത ജൈവ കര്‍ഷകനും കേരള സര്‍ക്കാര്‍ അക്രഡിറ്റഡ് ജേര്‍ണലിസ്റ്റുമായ നാരായണന്‍ കണ്ണാലയം മുഖ്യാതിഥിയായിരുന്നു. കലാ-കായിക-പ്രവൃത്തി പരിചയ പ്രതിഭാ സംഗമം ഉദുമ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഭകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ പാത്തിക്കാല്‍ നിര്‍വ്വഹിച്ചു. മാനേജര്‍ സി കെ ശശി ആറാട്ടുകടവ്, എം പി ടി എ പ്രസിഡണ്ട് ഷീല രാജീവ്, നാരായണന്‍ നൂപുരം, പ്രധാനാധ്യാപിക പി ആശ, എസ് ആര്‍ ജി കണ്‍വീനര്‍ പി പി മുഹമ്മദ് സലിം, മാനേജ്‌മെന്റ് അംഗം അച്യുതന്‍ നെല്ലിയടുക്കം, മുരളി പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …