Wednesday , December 2 2020
Breaking News

കരിവെള്ളൂര്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍ : കരിവെള്ളൂര്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കൂക്കാനം സ്വദേശി ഗോവിന്ദന്റെ മകന്‍ വി റിജു (37)വാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ രാത്രികാല സെക്യൂരിറ്റി ജീവനക്കാരനായിരുന്നു റിജു. ബീരിച്ചേരി ഗേറ്റിന് 10 മീറ്റര്‍ ദൂരം മാറിയാണ് സംഭവം. ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് അപകടം. ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

RANDOM NEWS

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി …