Tuesday , May 26 2020
Breaking News

കര്‍ണാടകം അതിര്‍ത്തി അടച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു

തിരുവനന്തപുരം: കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി പാതകള്‍ അടച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കര്‍ണാടകം അതിര്‍ത്തി അടച്ചതുമൂലം കേരളത്തിലേക്കുള്ള ചരക്ക് നീക്കം നിലച്ചതായി കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിനെ അതിര്‍ത്തിയില്‍ നിന്നും കര്‍ണാടക കടത്തിവിടാത്തത് കാരണം രോഗി മരിച്ച കാര്യവും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് പടരുന്ന ഗുരുതര പ്രതിസന്ധി രാജ്യം നേരിടുമ്പോള്‍ ചില സംസ്ഥാനങ്ങള്‍ വിഭാഗീയത വളര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുനനത് അപലപനീയമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൊറോണ വൈറസ് രോഗികളുണ്ടെന്ന് കാണിച്ചാണ് കര്‍ണാടകയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി. എന്നാല്‍ വിദേശത്ത് നിന്നെത്തിയവരെല്ലാം സംസ്ഥാനത്ത് ക്വാറെന്റൈനിലാണ്. കര്‍ണാടകയുടെ ഇത്തരം ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി..

പ്രധാനമന്ത്രി ഇടപെട്ട് അതിര്‍ത്തി പാതകള്‍ എത്രയും പെട്ടെന്ന് തുറന്ന് ചരക്കുനീക്കം സുഗമമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേസമയംഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നെങ്കിലും വിഷയത്തില്‍ പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല..

RANDOM NEWS

രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. …