Sunday , September 27 2020
Breaking News

കര്‍ണാടകത്തിനെതിരെ സുപ്രീം കോടതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഹര്‍ജി

ന്യൂഡല്‍ഹി: അതിര്‍ത്തി അടച്ച കര്‍ണാടകത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

രോഗികളുമായി പോകുന്ന ആംബുലന്‍സ് പോലും തടയുന്നതായും ഉണ്ണിത്താന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതോടെ ആശുപത്രിയില്‍ എത്തിക്കാനാകാതെ ഒരു രോഗി മരിച്ചിരുന്നു.
അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

RANDOM NEWS

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിങ് (82)അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 6.55 …