Saturday , August 15 2020
Breaking News

കര്‍ണ്ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ വരുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട് : കര്‍ണാടക ഹുബ്ലിയില്‍ നിന്ന് ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം കാറില്‍ വരുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുല്‍റഹ്മാന്‍ (48) ആണ് മരിച്ചത്. അബ്ദുല്‍റഹ്മാന്‍ ദീര്‍ഘകാലമായി ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു. അബ്ദുല്‍റഹ്മാന് പനിയുണ്ടായിരുന്നു. തലപ്പാടിയില്‍ നിന്ന് ടാക്‌സി കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂര്‍ച്ഛിക്കുകയും ഇതേ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അബ്ദുല്‍റഹ്മാന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടെ വന്നവര്‍ ക്വാറന്റൈനില്‍ പോയി.
മമ്മിഞ്ഞി-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : റംല. മക്കള്‍ : അര്‍ഷിദ, അഫീഫ, ഹിബ, റാഹില്‍. സഹോദരങ്ങള്‍ : മൊയ്തീന്‍, അബൂബക്കര്‍, അബ്ദുല്ല, ഷാഫി, അഷ്‌റഫ്, ബീവി, ആയിഷ, നഫീസ, റുഖിയ.

RANDOM NEWS

സംസ്ഥാനത്ത് 1569 പേര്‍ക്ക് കോവിഡ്- കാസര്‍കോട്ട് 49

തിരുവനന്തപുരം : തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 1569 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 …