Monday , July 13 2020
Breaking News

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി

കാസര്‍കോട് : കോവിഡ് 19 ധനസഹായത്തിന് കാലാവധി ഒരു മാസം കൂടി നീട്ടുക, ധനസഹായം 5000 രൂപയായി വര്‍ധിപ്പിക്കുക, കര്‍ഷക തൊഴിലാളികള്‍ക്ക് 6 മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുക, കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമ നിധി കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, ക്ഷേമ നിതി ആനുകൂല്യങ്ങള്‍ വര്ധിപ്പിക്കുവാനുള്ള ബോര്‍ഡ് തീരുമാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുക, ഇന്ധന വില വര്‍ദ്ധനവ് അടിയന്തിരമായി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശിയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (DKTF) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉത്ഘാടനം ചെയ്തു. DKTF ജില്ല പ്രസിഡന്റ് എ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പി എ അഷ്‌റഫലി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സി വി ജെയിംസ്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ ഖാലിദ്, ജില്ല പഞ്ചായത്ത് അംഗം ഹര്‍ഷദ് വോര്‍ക്കാടി, സി രവി, മനാഫ് നുള്ളിപ്പാടി, എം പുരുഷോത്തമന്‍ നായര്‍, പി എം അഗസ്റ്റിന്‍, കെ കുമാരന്‍ നായര്‍, സുഭാഷ് നാരായണന്‍, ഇസ്മയില്‍ ചെര്‍ക്കള, ഉസ്മാന്‍ കടവത്ത്, കുഞ്ഞിരാമ മാരാര്‍, ഗോപാലന്‍ നായര്‍ പരപ്പ, രാധാകൃഷ്ണന്‍ നായര്‍, കാസിം ചെര്‍ക്കള, ജോയ് നെല്ലിക്കട്ട, കെ വി ചന്ദ്രാവതി തുടങ്ങിയവര്‍ സംസാരിച്ചു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …