മംഗ്ളൂരു : കാസര്‍കോട് കുമ്പള കളത്തൂര്‍ പള്ളം സ്വദേശി സി എച്ച് സുദര്‍ശനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി. മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടാതലവനുമായ ഡി കെ രക്ഷിത് ആണ് ഉള്ളാള്‍ പോലീസില്‍ കീഴടങ്ങിയത്. തൊക്കോട് ഉള്ളാള്‍ പയല് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിനരികിലാണ് സുര്ശന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. പോലീസ് അന്വേഷണത്തില്‍ ഇതൊരു കൊലപാതകമാണെന്നും രക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നും വ്യക്തമായിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഒളിവില്‍ പോയ രക്ഷിത് പിന്നീട് ഉള്ളാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ട്രെയിന്‍ യാത്രക്കിടെ യുവാവിനൊപ്പം യുവതി യാത്ര ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ച വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
