Saturday , February 29 2020
Breaking News

കളനട് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ഉദുമ : ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മേല്‍പറമ്പ് വള്ളിയോട്ടെ അജ്മലിനാണ് (18) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ കളനാട് ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം. കാസര്‍കോട്ടു നിന്നും ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റില്‍ ഇതേ ഭാഗത്തു നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോയി. അജ്മലിനെ ഉടന്‍ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബുള്ളറ്റ് പൂര്‍ണ്ണമായും തകര്‍ന്നു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …