Sunday , September 27 2020
Breaking News

കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസുകാരിക്ക് ദാരുണാന്ത്യം

ബദിയഡുക്ക : കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. നെല്ലിക്കട്ട ബിലാല്‍ നഗറിലെ നാസര്‍-ഫൗസിയ ദമ്പതികളുടെ മകള്‍ നൗഫിയ (10) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വീടിന്റെ ഉമ്മറത്തുണ്ടായിരുന്നഫാനിന്റെ കൊളുത്തില്‍ ഷാളുകൊണ്ട് കുട്ടികള്‍ക്ക് കളിക്കുവാന്‍ ഊഞ്ഞാല്‍ കെട്ടിയിരുന്നു. വൈകിട്ട് ഉപ്പ നാസര്‍ തൊട്ടടുത്ത പള്ളിയില്‍ നിസ്‌കാരത്തിന് പോയിരുന്നു. ഉമ്മ ഫൗസിയ അടുക്കളയില്‍ പാചകത്തിന്റെ തിരക്കിലുമായിരുന്നു. ഇതിനിടെ ഉമ്മറത്ത് ഷാളില്‍ കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നാസര്‍ പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് എത്തുമ്പോഴേക്കും ഷാളില്‍ കരുത്ത് കുരുങ്ങിയ മകളെയാണ് കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കട്ട അതൃകുഴി ഗവ. എല്‍ പി സ്‌കൂളിലെ ഈ വര്‍ഷം അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ് നൗഫിയ.
സഹോദരങ്ങള്‍ : മഫീദ്, നഫ്‌സിയ, മുഫീദ, നഫ്‌ല.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …