Tuesday , April 7 2020
Breaking News

കവര്‍ച്ചാ കേസുകളില്‍ മുങ്ങി നടന്ന പ്രതിയായ കാസര്‍കോട് സ്വദേശി 19 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

തളിപ്പറമ്പ് : ആറോളം കവര്‍ച്ചാ കേസുകളില്‍ മുങ്ങി നടന്ന പ്രതിയായ കാസര്‍കോട് സ്വദേശി 19 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. അബ്ദുല്‍ഖാദര്‍ എന്ന ഷെയ്ഖിനെ (69)നെയാണ് തളിപ്പറമ്പ് സി ഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 1999-2000 വര്‍ഷങ്ങളില്‍ തളിപ്പറമ്പില്‍ നടന്ന കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് അബ്ദുല്‍ഖാദര്‍. പോലീസ് പിടിയിലായി റിമാന്റില്‍ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കാസര്‍കോട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപറമ്പ് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തളിപ്പറമ്പ് എസ് ഐ കെ പി ഷൈന്‍, എ എസ് ഐ അബ്ദുല്‍റൗഫ്, സീനിയര്‍ സി പി ഒ മാരായ സ്‌നേഹേഷ്, ബിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …