Friday , August 17 2018
Breaking News
Kashmir

കശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. സുഞ്ച്വാന്‍ സൈനിക കാമ്പിനുള്ളിലെ ക്വാര്‍ട്ടേഴ്സിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ഒരു സൈനികന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4.55നാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ഹവില്‍ദാറിനും മകള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.

ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പ് ഏക്കറുകണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. ക്വാര്‍ട്ടേഴ്സിനുളളില്‍ പ്രവേശിച്ച ഭീകരവാദികളെ സൈന്യം വളഞ്ഞിട്ടുണ്ട്.

ഇതേ സ്ഥലത്ത് പത്ത് വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എത്ര ഭീകരര്‍ ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടെന്നും എങ്ങനെയാണ് അവര്‍ പ്രവേശിച്ചതെന്നും വ്യക്തമല്ല.

RANDOM NEWS

Somanath-Chatarji

സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ …