Saturday , August 8 2020
Breaking News

കസാഖ്‌സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നുവീണു; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അല്‍മാറ്റി: 100 പേരുമായി പറന്ന വിമാനം കസാഖ്സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. അപകടത്തില്‍ 14 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി..
പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു..

RANDOM NEWS

യുഎസില്‍ 24 മണിക്കൂറിനിടെ 4591 മരണം; ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്നത്

വാഷിങ്ടന്‍ : കോവിഡ് 19 മഹാമാരിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസില്‍ പൊലിഞ്ഞത് 4,591 ജീവന്‍. വ്യാഴാഴ്ച രാത്രി 8.30 …