Thursday , October 29 2020
Breaking News

കസ്റ്റംസ് ഒരുങ്ങിയത് ശിവശങ്കറിന്റെ അറസ്റ്റിന്: ഡോളര്‍ കടത്തിയതില്‍ പങ്കുള്ളതായി സൂചന, കേസെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായിരുന്നു വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസിന്റെ നീക്കമെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് ഓഫീസിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെത്തിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായിരുന്നു നീക്കം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ും റിപ്പോര്‍ട്ടുണ്ട്.

1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്‌ന അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയതില്‍ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മൊഴികളും പലരില്‍ നിന്നായി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡോളര്‍ നല്‍കിയെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായാണ് വിവരം. ഇതാണ് ശിവശങ്കറിന് പുതിയ കുരുക്കായത്.

RANDOM NEWS

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോട് : രണ്ടു മക്കളുടെ മാതാവായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ …