Sunday , August 9 2020
Breaking News

കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്ക്; ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

Trafficകാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു.നഗരത്തിലെ കെ.എസ്.ടി.പി റോഡ് പ്രവൃത്തി പൂര്‍ത്തികരിച്ചാല്‍ ഉടനെ, ഓട്ടോ തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരസഭ ചെയര്‍മാന്‍ വി.വി.രമേശനും സബ് കളക്ടര്‍ അരുണ്‍ കെ.വിജയനും ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

നിലവില്‍ യുടേണ്‍ ഇല്ലാത്തത് ഇന്ധന ചെലവും ഗതാഗത കുരുക്കും സമയനഷ്ടവുമുണ്ടാക്കുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തികരിക്കുന്ന മുറയ്ക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ വേണ്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍വീസ് റോഡ് മുഴുവാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനമായി.

പരിഷ്‌കാരങ്ങളെ സംബന്ധിച്ച് കെ.എസ്.ടി.പി സംസ്ഥാന എംപവേഡ് കമ്മിറ്റിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ പറഞ്ഞു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മഹമ്മൂദ് മുറിയനാവി, എന്‍. ഉണ്ണികൃഷ്ണന്‍, വിവിധ സംഘടനകളെ പ്രതിനിധികരിച്ച് സി.എച്ച് കുഞ്ഞമ്പു, പി.വി.ബാലകഷ്ണന്‍, ബി.ഗഫൂര്‍, കെ.അബ്ദുള്‍ ഷൂക്കൂര്‍, കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, പ്രസാദ് എന്നിവരും എന്നിവരും പങ്കെടുത്തു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …