Tuesday , July 16 2019
Breaking News
Marannam

കാണാതായ വീട്ടമ്മയുടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ കണ്ടെത്തി

കുമ്പള: കാണാതായ വീട്ടമ്മയുടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ കണ്ടെത്തി. ബംബ്രാണ തിലക് നഗര്‍ ഈന്ദുപുരി ഹൗസിലെ ചോമു(85)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 15 ദിവസം മുമ്പാണ് ചോമുവിനെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളും പൊലീസും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ തിലക് നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് എ.എസ്.പി ഡി. ശില്‍പയും കുമ്പള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കുഴിയില്‍ നിന്ന് എടുക്കാനും പോസ്റ്റുമോര്‍ട്ടത്തിനയക്കാനും വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭണ്ഡാരഷെട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. മക്കള്‍:രുഗ്മിണി, സീതു, ഐത്തപ്പ.

RANDOM NEWS

Death

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുങ്ങി മരണം ; നാട്ടിനെ കണ്ണീരിലാഴ്ത്തി

ചെറുവത്തൂര്‍ : പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാടങ്കോട് ജി എഫ് വി എച്ച് എസ് എസിലെ പ്ലസ് …