Saturday , April 4 2020
Breaking News

കാമുകിയുടെ മനംമാറ്റത്തില്‍ മനംനൊന്ത യുവാവ് തൂങ്ങി മരിച്ചു

ഉപ്പള : കാമുകി വിവാഹം നിരസിച്ചതില്‍ മനംനൊന്താണെന്ന് പറയുന്നു യുവാവ് കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ചു. ബന്തിയോട് അടുക്ക പഞ്ചബൈതലയിലെ ഗള്‍ഫുകാരന്‍ പ്രകാശന്റെ മകനും ഹൊസങ്കടിയിലെ വെല്‍ഡിംഗ് തൊഴിലാളിയുമായ ദര്‍ശന്‍ (23) ആണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെും
ദര്‍ശനും ഒരു പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കല്യാണം മറ്റൊരാളുമായി തീരുമാനിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് ദര്‍ശനും ബന്ധുക്കളും ബുധനാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹലോചന നടത്തി. തന്റെ കല്യാണം മറ്റൊരാളുമായി നിശ്ചയിച്ചിരിക്കുകയാണെന്നും മറ്റൊരു കല്യാണത്തിന് തനിക്ക് താല്‍പര്യമില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങിയ ദര്‍ശന്‍ ആദ്യം ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചു. തൊട്ടുപിന്നാലെ ബന്ധുക്കളും എത്തി. ഈ സമയത്താണ് ദര്‍ശനെ വീട്ടു കിണറിന്റെ കപ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കയര്‍ അഴിച്ച് ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗീതയാണ് ദര്‍ശന്റെ മാതാവ്. സഹോദരങ്ങള്‍ : ശ്രുതി പ്രജ്വല്‍.

RANDOM NEWS

സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി …