Saturday , October 31 2020
Breaking News

കാര്‍ഷിക ബില്‍ കര്‍ഷകന്റെ അവസാനത്തെ പ്രതീക്ഷയും തകര്‍ക്കും : എഫ് ഐ ടി യു

കാസര്‍കോട് : കാര്‍ഷിക ബില്‍ പാസാക്കിയ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ അവസാനത്തെ പ്രതീക്ഷയുമാണ് ഇല്ലാതാക്കുന്നതെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷകവിരുദ്ധ ബില്ലിനെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍ (എഫ് ഐ ടി യു) ജില്ലാ കമ്മറ്റി നടത്തിയ കാസര്‍ഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖല കൂടി കുത്തകകള്‍ക്ക് പതിച്ച് നല്‍കിയിരിക്കുകയാണ് ഈ ബില്ലിലൂടെ മോദി സര്‍ക്കാര്‍. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങളല്ല കമ്പനികളുടെ ആഗോള കച്ചവട താല്‍പര്യങ്ങളായിരിക്കും ഈ ബില്ലിലൂടെ നടപ്പിലാക്കുക, ഇത് രാജ്യത്തെ പട്ടിണിയിലേക്ക് തളളിവിടുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എ.ജി ജമാല്‍ അധ്യക്ഷതവഹിച്ചു. എഫ്.ഐ.ടി യു മുന്‍ ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറി പി. കെ അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി ചെമ്പരിക്ക, നൗഷാദ്, സാദിഖ് എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ ചെമ്പരിക്ക സ്വാഗതവും ബഷീര്‍ ഉദുമ നന്ദിയും പറഞ്ഞു.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …