Saturday , August 15 2020
Breaking News

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചിത്താരി മീത്തലിലെ അബ്ദുല്‍അസീസ് (34), ചിത്താരി വി പി റോഡിലെ എം തൗഫീഖ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 9നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വളപ്പിലെ ഷെഫീഖിനെ (25) അക്രമിച്ച കേസിലാണ് അറസ്റ്റ്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന അസീസിനെ ചിത്താരിയില്‍ വെച്ച് തടഞ്ഞു നിര്‍
ത്തുകയും ആറംഗസംഘം തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കേസില്‍ ഇനി നാലുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ചിത്താരിയിലെ ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അക്രമം എന്നു പറയുന്നു.

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …