Wednesday , September 30 2020
Breaking News

കാര്‍ യാത്രക്കാരെ അക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു ; കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: വോര്‍ക്കാടി സ്വദേശികളായ കാര്‍ യാത്രക്കാരെ അക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. കാര്‍ കസ്റ്റഡിയിലെടുത്തു. വോര്‍ക്കാടി സ്വദേശി അബ്ദുല്‍ ലത്തീഫ്(22), നാല് സുഹൃത്തുക്കളും റിട്ട്‌സ് കാറില്‍ സഞ്ചരിക്കുന്നതിനിടെ ചൗക്കിയില്‍ വെച്ചാണ് മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ചത്. 11ന് പുലര്‍ച്ചെയാണ് സംഭവം. ലത്തീഫിന്റെ അയ്യായിരം രൂപ വിലവരുന്ന കൂളിംഗ് ഗ്ലാസും 18,000 വില വരുന്ന മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതിയില്‍ പറയുന്നു. വാടകക്കെടുത്ത ആള്‍ട്ടോ കാറിലെത്തിയായിരുന്നു കൊള്ളശ്രമം. എസ്.ഐ. ഭവീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെ പ്രതികളെത്തിയ ആള്‍ട്ടോ കാര്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …