Saturday , February 29 2020
Breaking News

കാറില്‍ കടത്തുകയായിരുന്ന രണ്ട് ലക്ഷിത്തിന്റെ പുകയില ഉല്‍പ്പന്നങ്ങളുമായി ചൗക്കി സ്വദേശി അറസ്റ്റില്‍

കാസര്‍കോട് : കാറില്‍ കടത്തുകയായിരുന്ന രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ചൗക്കി സ്വദേശി അറസ്റ്റില്‍. ചൗക്കിയിലെ മഷൂദ് (27) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സി എ അബ്ദുല്‍റഹിമിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ മാരായ മെല്‍വിന്‍ ജോസ്, ഷേഖ് അബ്ദുല്‍റസാഖ്, സി പി ഒ മാരായ പി നിയാസ്, ഗിരീഷ് കുമാര്‍, ഓസ്റ്റിന്‍ തമ്പി എന്നിവരാണ് ബുധനാഴ്ച രാവിലെ പത്തരയോടെ ചൗക്കി ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മംഗ്‌ളൂരുവില്‍ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തുകയായിരുന്നു ഇവയെന്ന് പോലീസ് പറഞ്ഞു.
മംഗ്‌ളൂരുവില്‍ അഞ്ചര രൂപക്ക് ലഭിക്കുന്ന ഒരു പാക്കറ്റ് പുകയില ഉല്‍പ്പന്നത്തിന് പെരുമ്പാവൂരിലെത്തിയാല്‍ 50 രൂപ വിലയാണെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …