Saturday , August 15 2020
Breaking News

കാറില്‍ യാത്രക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മുണ്ട്യത്തടുക്ക : കാറില്‍ യാത്രക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുണ്ട്യത്തടുക്ക പള്ളം ബദര്‍ ജുമാമസ്ജിദ് സെക്രട്ടറിയും മുണ്ട്യത്തടുക്ക എം എം എം യു പി സ്‌കൂള്‍ പി ടി എ പ്രസിഡണ്ടുമായിരുന്ന ഖലീല്‍ എം എം (38) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബന്ധുവിന്റെ കൂടെ യാത്ര ചെയ്യുന്നതിനിടെ തലക്കറക്കം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

പരേതനായ യൂസഫ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ : താഹിറ. മക്കള്‍ : ആയിഷത് തസ്‌നിഹ, യൂസഫ്, നിസ്മ, നഫല. സഹോദരങ്ങള്‍ : അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, അഫ്‌സ, ഫാത്തിമ, സഫിയ, ബഷീര്‍.

RANDOM NEWS

വിദ്യാനഗര്‍ നെലക്കള ചോയിച്ചി അന്തരിച്ചു

വിദ്യാനഗര്‍ നെലക്കള ചോയിച്ചി (87 )അന്തരിച്ചു ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കെ. മക്കള്‍ സരോജിനി, ബാബു, അച്ചു, പരേതനായകുമാരന്‍, നാരായണന്‍ …