Wednesday , January 16 2019
Breaking News
Manju,-Kalidasan

കാളിദാസും മഞ്ജുവും; സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്‍..

ഏഴു വര്‍ഷത്തിന് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍. മഞ്ജു വാര്യറും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥിരാജ് നായകനായി എത്തിയ ഉറുമിയാണ് സന്തോഷ് ശിവന്‍ അവസാനം മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

RANDOM NEWS

Manju

സ്ത്രീകളുടെ അന്തസ്സിന് മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണ്- മഞ്ജു വാര്യര്‍

ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ കയ്യടി നേടി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച …