Saturday , April 4 2020
Breaking News

കാവുഗോളിയിലൂം ക്ഷേത്രകവര്‍ച്ച ; ഭണ്ഡാരം ഇളക്കിയെടുത്ത് പണം കവര്‍ന്നു

കാസര്‍കോട് : കാവുഗോളി ചൗക്കി മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം. ചുറ്റമ്പലത്തിനു അകത്തു കടന്ന മോഷ്ടാക്കള്‍ ഭണ്ഡാരത്തിലെ പണം കവര്‍ന്നു. ഇളക്കിയെടുത്ത ഭണ്ഡാരം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് മോഷണം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട്, പടന്നക്കാട് കടിഞ്ഞിത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലും മാവുങ്കാല്‍ പുതിയ കണ്ടം വിശ്വകര്‍മ്മ ക്ഷേത്രത്തിലും കഴിഞ്ഞ ആഴ്ച നടന്ന കവര്‍ച്ചകള്‍ക്കു തുമ്പുണ്ടാക്കാനാകാതെ തുടരുന്നതിനിടെയാണ് കാവുഗോളിയിലും ക്ഷേത്ര ഭണ്ഡാരം മോഷണം പോയത്.

RANDOM NEWS

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണം : അഡ്വ. കെ.ശ്രീകാന്ത്

കാസര്‍കോട് : കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള കര്‍ണാടക …