Wednesday , August 12 2020
Breaking News

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11) എന്നീ പ്രദേശങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായത്. അതേസമയം മൂന്നു പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണുകളായിരുന്ന വലിയപറമ്പിലെ 4, 7, 10, 13 വാര്‍ഡുകള്‍, മടിക്കൈ 2,12, കാറഡുക്ക 4,7,10 14 എന്നീ വാര്‍ഡുകളെയുമാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

ഞായറാഴ്ച ജില്ലയില്‍ 56 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടു പേര്‍ വിദേശത്തു നിന്നും വന്നവരും 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു തുടങ്ങിയത്.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …