Wednesday , June 3 2020
Breaking News

കാസര്‍കോട് കെഎംസിസി സഹായ ഫണ്ട് കൈമാറി

ജിദ്ദ : പരിശുദ്ധ റമദാന്‍ മാസം കാലങ്ങളായി സൗദി അറേബ്യയിലെ കെഎംസിസി കമ്മിറ്റികള്‍ വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കാറുള്ളത്. ഈ വര്‍ഷം കോവിഡ് 19 എന്ന മഹാമാരി കൊണ്ട് ലോകം പൂട്ടിയിട്ട കറുത്ത കാലഘട്ടത്തില്‍ കെഎംസിസിയുടെ സേവന പ്രവര്‍ത്തനം ഗള്‍ഫ് മേഘല മുഴുവന്‍ അതിരുകള്‍ നിര്‍ണയിക്കാന്‍ പറ്റാത്ത വിധത്തില്‍ നടന്ന് വരികയാണ്
സൗദിയിലും ചരിത്രം സൃഷ്ട്ടിച്ചു കൊണ്ട് തുടരുന്നു. ഇതിനകം ജിദ്ദ സെന്റര്‍ കമ്മിറ്റി 15, 000 ത്തില്‍ അധികം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. അതിനെ പിന്തുടര്‍ന്നു ജിദ്ദ കാസര്‍ഗോഡ് ജില്ലാ കെഎംസിസിയും ഇരുന്നൂറോളും കിറ്റുകള്‍ വിതരണം ചെയ്യുകയും ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ സേവന ഫണ്ടിലേക്കു ഏഴായിരം റിയാല്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര,ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ,വൈസ് പ്രസിഡണ്ട് വി.പി.മുസ്തഫ എന്നിവര്‍ക്ക് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹസ്സന്‍ ബത്തേരി,ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി എന്നിവര്‍ കൈമാറി

RANDOM NEWS

യു എ ഇ കെ എം സി സി കേന്ദ്ര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയെ അനുമോദിച്ചു

ദുബൈ: : യൂ എ ഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് …