Tuesday , February 18 2020
Breaking News

കാസര്‍കോട് ഗവ മെഡിക്കല്‍ കോളെജ് ഫെബ്രുവരി 15 ന് പ്രവര്‍ത്തനം ആരംഭിക്കും

വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലിനും ജീവനക്കാരുടെ ക്വാട്ടേഴ്‌സിനും 29 കോടി യുടെ പ്രവൃത്തിക്ക് സര്‍ക്കാര്‍ ഭരണാനുമതി

ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് ഗവ മെഡിക്കല്‍ കോളെജ് ഫെബ്രുവരി 15 ന് പ്രവര്‍ത്തനം ആരംഭിക്കും.ഫെബ്രുവരി 15 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളെജ് ഒ പി വിഭാഗം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.മെഡിക്കല്‍ കോളെജിനോടനുബന്ധിച്ചുള്ള വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലിനും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്വാട്ടേഴ്‌സിനും 29 കോടി രൂപയുടെ പ്രവൃത്തിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി കളക്ടര്‍ പറഞ്ഞു.കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വിഭാവനം ചെയ്ത് 363 പ്രവൃത്തികളില്‍,362 എണ്ണം ആരംഭിച്ചതായും അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഫെബ്രുവരി 15 ന് തന്നെ ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
തീരദേശ നിയമം ലംഘിച്ച് വീടുകളും കെട്ടിടങ്ങളും കെട്ടിയതിന് പട്ടികയില്‍ ഉള്‍പ്പെട്ടിടുള്ളവര്‍ക്കായി പരാതി ബോധിപ്പിക്കുന്നതിന് ഒരു അവസരം കൂടി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇതുവരെ ഇതു സംബന്ധിച്ച ഹിയറിങ്ങില്‍ പങ്കെടുക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളിലായിരിക്കും തെളിവെടുപ്പ്. തീയതി പിന്നീട് അറിയിക്കും. ആരോഗ്യമേഖലയില്‍ ദേശീയ ആരോഗ്യ ദൗത്യം വഴി നല്‍കുന്ന ഫണ്ട് കാസര്‍കോട് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ 24 ബെഡ്മാത്രമാണ് .മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ ഉള്ളതെന്നും,ഇത് 100 ആയി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാറിന് പ്രോപ്പല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡി എം ഒ (ആരോഗ്യം) യോഗത്തില്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളം മുതല്‍ തലപ്പാടിവരെയും മംഗലാപുരം വിമാനത്താവളം മുതല്‍ കാലിക്കടവും വരെയും കെ എസ് ആര്‍ ടി  ബസ് ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവിശ്യപ്പെട്ടു.കാസര്‍കോട് മുതല്‍ കമ്പാര്‍ വരെ ഉണ്ടായിരുന്ന കെ എസ് ആര്‍ ടി ബസുകളുടെ സര്‍വ്വീസ് വെട്ടികുറച്ചത് സംബന്ധിച്ച്  ജനപ്രതിനിധികള്‍ വിശദീകരണം തേടി. വെട്ടികുറച്ച സര്‍വ്വീസ് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.യോഗത്തില്‍ എം എല്‍ എ,എം പി ഫണ്ട് പദ്ധതികള്‍ അവലോകനം ചെയ്തു.വിവിധ വകുപ്പുകള്‍ ചെലവഴിച്ച തുക സംബന്ധിച്ച അവലോകനവും നടന്നു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം എല്‍ എ മാരായ എം സി ഖമറുദ്ദീന്‍,എന്‍ എ നെല്ലിക്കുന്ന്,കെ കുഞ്ഞിരാമന്‍,എം രാജഗോപാലന്‍,നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ.കെ പി ജയരാജന്‍,റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ,രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ  പ്രതിനിധി    അഡ്വ.എ ഗോവിന്ദന്‍ നാായര്‍, എഡി എം എന്‍ ദേവിദാസ്  എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …