Saturday , October 31 2020
Breaking News

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റോട്ടറി ക്ലബ്ബിന്റെ അന്നപൂര്‍ണ പദ്ധതി

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും കാസര്‍കോട് റോട്ടറി ക്ലബ്ബ് അന്നപൂര്‍ണ എന്ന പേരില്‍ സൗജന്യ ഭക്ഷണം വിതരണ പദ്ധതി നടപ്പിലാക്കി വരുന്നു. ജൂലൈ മാസം 23 ന് റോട്ടറി ഡിസിക്ട് ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്ത അന്നപൂര്‍ണ പദ്ധതി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണെന്ന് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. സി എച്ച് ജനാര്‍ദ്ദന നായക് അറിയിച്ചു. ആശുപത്രിയിലെ രോഗികള്‍ ഉള്‍പ്പടെ 250 പരം ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ക്ലബ്ബ് പ്രസിഡന്റ് ഡോ.സി എച്ച് ജനാര്‍ദ്ധന നായക്കിന്റെ അധ്യക്ഷതയില്‍ അഡ്വ. കെ എന്‍ ഷെട്ടി, ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …