Saturday , February 22 2020
Breaking News

കാസര്‍കോട് ജില്ലാ കെഎംസിസി പ്രവര്‍ത്തന ഉദ്ഘാടനം സ്റ്റേറ്റ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും

മനാമ : ജില്ലാ കെഎംസിസി പ്രവര്‍ത്തന ഉദ്ഘാടനവും കെഎംസിസി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും വന്‍ ജനപങ്കാളിത്തത്തോടു കൂടി മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മുഖ്യാതിഥി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫിനെയും സ്റ്റേറ്റ് നേതാക്കന്മാരെയും ദഫ് മുട്ട് അകമ്പടിയോടുകൂടി വേദിയിലേക്ക് സ്വീകരിച്ചു . ഹാഫിള് ഷറഫുദ്ദീന്‍ ഉസ്താദിന്റെ പ്രാര്‍ത്ഥനയോടു കൂടി തുടങ്ങി ബാവ ഹാജി പുത്തൂര്‍ ഖിറാഅത്ത് പാരായണം നടത്തി. കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ സെക്രട്ടറി റിയാസ് പട്‌ല സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബഹറിനില്‍ 38 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന വ്യവസായി എം. വി. മുഹമ്മദ് കുഞ്ഞി മാടംവില്ലത്, കെഎംസിസി മുന്‍ നേതാവ് അമാന അബ്ദുള്ള, പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ടി. പി. മുഹമ്മദലി ക്കും മൊമെന്റോ നല്‍കി ആദരിച്ചു. സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഹബീബ് റഹ്മാന്‍, അസൈനാര്‍ കളത്തിങ്കല്‍, കുട്ടൂസ മുണ്ടേരി, എ.പി. ഫൈസല്‍, ഒ. കെ. കാസിം, ഷാഫി പാറക്കട്ട, റഹ്മാന്‍, സലീം തളങ്കര, എസ്. വി. ജലീല്‍, എന്നിവര്‍ക്ക് പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, റിയാസ് പട്ട്‌ള, ഹനീഫ ഉപ്പള, റഫീഖ് ക്യാമ്പസ്, റഫീഖ് മിനാര്‍, കുഞ്ഞാമു ബെദിര, മമ്മു മല്ലം, ഇബ്രാഹിം ചാല, ഹുസൈന്‍ ചിത്താരി, ഖാദര്‍ പൊവ്വല്‍ അബ്ദുല്ല പുത്തൂര്‍, സത്താര്‍ ഉപ്പള എന്നിവര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. ആശംസ അര്‍പ്പിച്ചു കൊണ്ട് ഹസൈനാര്‍ കളത്തിങ്ങല്‍, കുട്ടൂസ മുണ്ടേരി, സി കെ അബ്ദുല്‍ റഹ്മാന്‍, സമസ്ത ട്രഷറര്‍ s.m. വാഹിദ്, എസ്. വി. ജലീല്‍, സലീം തളങ്കര, ബുദയ്യ കെഎംസിസി പ്രസിഡണ്ട് നൗഷാദ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹുസൈന്‍ ചിത്താരി കര്‍മപദ്ധതികള്‍ അവതരിപ്പിച്ചു.മംഗല്യ പദ്ധതിയിലേക്കുള്ള ഒരു ലക്ഷം രൂപയും 5 പവനും നവാസ് മുട്ടതൊടി പ്രഖ്യാപിച്ചു. ബൈത്തുറഹ്മയിലേക്കുള്ള ആദ്യഗഡു നാസര്‍ ടെക്‌സിം കൈമാറി. മുഹമ്മദ് കുഞ്ഞി മാടംവില്ലത് പ്രവര്‍ത്തന ഫണ്ട് കൈമാറി. മുഖ്യാതിഥി എ കെ എം അഷ്‌റഫ് രാഷ്ട്രീയ വികാസങ്ങളെ പറ്റി സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമവും കേന്ദ്രബജറ്റില്‍ പരാമര്‍ശിച്ച പ്രവാസികളുടെ ആദായനികുതിയിലും ഉള്ള പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് പറഞ്ഞു.ദഫ് കുട്ടികള്‍ക്കുള്ള സമ്മാനം മുന്‍ ഭാരവാഹികള്‍ വിതരണം ചെയ്തു. ജില്ലാ ട്രഷറര്‍ കുഞ്ഞാമു ബെദിര നന്ദി പറഞ്ഞു.

RANDOM NEWS

യുഎഇയില്‍ കൊറോണവൈറസ്; സ്ഥിരീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് 125 …