Thursday , September 19 2019
Breaking News
Strike

കാസര്‍കോട് മുതല്‍ തലപാടിവരെയുള്ള റോഡിലെ ഗര്‍ത്തം ; തിരുവോണ നാളില്‍ റോഡിലെ കുഴിയില്‍ ഓണപ്പൂക്കളം ഒരുക്കി പ്രതിഷേധം

മൊഗ്രാല്‍: കാസര്‍കോട് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയില്‍ രൂപംകൊണ്ട വന്‍ ഗര്‍ത്തങ്ങളിലെ യാത്രാ ദുരിതത്തില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധമറിയിച്ച് തിരുവോണനാളില്‍ മൊഗ്രാലില്‍ ദേശീയ വേദി പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ ‘ഓണപ്പൂക്കളം’ ഒരുക്കിയത് വേറിട്ട പരിപാടിയായി മാറി.

പ്രതിഷേധ പരിപാടിയില്‍ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹമീദ് പെര്‍വാഡ്, എം എ.മൂസ, ടി കെ അന്‍വര്‍, സി.എച്ച്.ഖാദര്‍, നാസിര്‍ മൊഗ്രാല്‍, അക്ബര്‍ പെര്‍വാഡ്, ടി പി അനീസ്, പി വി അന്‍വര്‍, ആരിഫ് കൊപ്ര ബസാര്‍, എം എ ഇക്ബാല്‍, ഇസ്മായില്‍ മൂസ, എം വിജയകുമാര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ശിഹാബ് കൊപ്പളം, കെ പി മുഹമ്മദ്, നാഫിഹ് എം എം, ഖാദര്‍ മൊഗ്രാല്‍, എം.എ സിദ്ദീഖ് അബ്‌കോ, ഫൈസല്‍ കടപ്പുറം, അഷ്ഫാദ് വലിയവളപ്പ്, എച്ച്.എ ഖാലിദ്, മൊയ്ദീന്‍ പെര്‍വാഡ്, ഹാരിസ് ബാഗ്ദാദ്, എം എസ് മുഹമ്മദ് കുഞ്ഞി,സിദ്ദീഖ് മാന്‍കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം എം റഹ്മാന്‍ സ്വാഗതം പറഞ്ഞു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …